അച്യുവേട്ടന്‍
യാത്ര അവസാനിക്കുകയല്ലേൟ ഞാന്‍ ജയച്ചന്ദ്രനോടു ചോദിച്ചു. ഇനി ഒരാളെക്കൂടി കാണാനുണ്ടെന്നു ജയച്ചന്ദ്രന്‍ പറഞ്ഞു. വണ്ടു വടക്കന്‍ വെള്ളിനേളിയിലേക്കു തിരിഞ്ഞു. മുളക്കൂട്ടങ്ങള്‍ തണല്‍ വിരിക്കുന്ന മങ്ങിയ ചുവന്ന നിറമുള്ള വീടിനു മുന്നില്‍ എത്തി. ഋഷി സദൃശനായ ആതിഥേയന്‍ പുറത്തേക്കുവന്നു. രണ്ടുകൈകളും നീട്ടി സ്വീകരിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടു പോയി. പുസ്തകങ്ങള്‍ നിറഞ്ഞ തണുപ്പുള്ള മുറിയിലേക്ക്. ഊണു കഴിക്കാന്‍ നിര്‍ബന്ധിച്ചു. വേണ്ടെന്നു പറഞ്ഞപ്പോള്‍ സംഭാരം തന്നു. പിന്നീടു സൗഹൃദസംഭാഷണത്തിലേക്ക്.. അത് അച്യുവേട്ടനായിരുന്നു. ഡോ.വെള്ളിനേഴി അച്യുതന്‍നുട്ടി.ഭൗതിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. ബാബാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അന്തരീക്ഷ പഠന വിഭാഗം മേധാവിയായിരുന്നു. ഒമാന്‍ സര്‍ക്കാരിന്റെ വാര്‍ത്താ വിതരണ വകുപ്പില്‍ ഉന്നത തസ്തികയില്‍ ജോലി നോക്കി. അതൊക്കെ ഉപേക്ഷിച്ച് വെള്ളിനേഴിയുടെ തണലുതേടി എത്തിയിരിക്കുകയാണ്. കഥകളിയുടെ കൈപ്പുസ്തകം എന്ന ബൃഹത്തായ പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം ഞങ്ങളെത്തിയപ്പോള്‍.
വെള്ളിനേഴിയിലെ കലാകാരെക്കാള്‍ നാട്ടുകാരുടെ ആസ്വാദന ക്ഷമതയെപ്പറ്റിയാണ് അദ്ദേഹം ആദ്യം പറഞ്ഞത്. ഒരു വീട്ടില്‍ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ എത്തി മടങ്ങുമ്പോള്‍ അവിടെ ജോലിക്കു നിന്ന സ്ത്രീ എത്തി കൈയില്‍ കരുതിയിരുന്ന 25 പൈസ നല്‍കി തൊഴുതി പറഞ്ഞത്രേ അങ്ങയുടെ ആരാധികയാണ്. നേരില്‍ കാണുന്നത് ഇപ്പോഴാണ്.
കഥകളിയിലെ കല്ലുവഴിചിട്ട രൂപം കൊണ്ടതെപ്പറ്റിയും അദ്ദേഹം വിവരിച്ചു.ഉന്നത കലാകാരന്മാരെപ്പറ്റി അവര്‍ ജീവിച്ച കാലട്ടത്തിന്റെ ക്രമത്തില്‍ അദ്ദേഹം പറഞ്ഞു. പേരും വര്‍ഷവുമുള്‍പ്പടെ. ഒരു ശാസ്ത്രജ്‍ഞനേ ഇത്തരത്തില്‍ ഒരു ക്രമീകരണം സാധ്യമാകൂ. ശാത്രമെന്നത് വ്സ്തുതകളെ ക്രമാനുഗതമായി അവലോകനം ചെയ്യുകയെന്നതാണല്ലോ..

No comments:
Post a Comment