Saturday, October 3, 2015

കലാഗ്രാമത്തിലൂടെ

ഞാന്‍ ഒരു കഥകളി നിരൂപകനല്ല. ആസ്വാദകന്‍ മാത്രം.മുദ്രകളെപ്പറ്റിയൊന്നും എനിക്ക് അറിയില്ല. അതുകൊണ്ട് ആസ്വാദനത്തിനു പരിമിതിയുണ്ട്. കലാസ്വാദനം മനസുകൊണ്ടല്ല ഹൃദയം കൊണ്ടാണു വേണ്ടതെന്ന പക്ഷക്കാരനാണു ഞാന്‍. എന്നാല്‍ ക്ലാസിക്കല്‍ കലാരൂപങ്ങളുടെ ആസ്വാദനത്തിന് അവയുടെ മര്‍മ്മം അറിഞ്ഞിരിക്കണമെന്ന പക്ഷവും എനിക്കുണ്ട്. ഈ പരിമിതികളോടെയാണ് വെള്ളിനേഴിയുടെ മണ്ണിലേക്കു തിരുവനന്തപുരത്തുകാരനായ ഞാന്‍ എത്തുന്നത്. കാര്‍ത്തിക തിരുനാളും ഇരയിമ്മന്‍തമ്പിയും ജീവിച്ച നാട്. സ്വാതി തിരുനാളിന്റെ സ്മരണകള്‍ നിറയുന്ന നാട്. സ്വാതി തിരുനാള്‍ എന്നും എനിക്ക് ഒരു വികാരമാണ്. അതിന്റെ കഥ ഇങ്ങനെയാണ്. ..

No comments:

Post a Comment