കലാ ലോകം നേരിടുന്ന വർത്തമാന കാല പ്രതിസന്ധികളെപ്പറ്റിയും വെള്ളിനേഴി സുബ്രഹ്മണ്യം വിവരിച്ചു. എന്നെങ്കിലും ഒരു കലാഗ്രാമമായി ഇവിടം മാറിയാൽ ഈ പ്രതിസന്ധിക്കു പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.അത് ഇപ്പോഴും മനസിലുണ്ട്.
അടുത്ത ദിവസം അപ്പുണ്ണിത്തരകന്റെ വീട്ടിലേക്കാണുപോയത്.കഥകളിക്കോപ്പുകളുടെ വിശാലമായ ഒരു ശേഖരമാണവിടെയുള്ളത്.സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം വരവേറ്റു. മകൻ കലാമണ്ഡലം ശിവരാമനെയും വിളിച്ചു വരുത്തി. പിന്നീട് കഥകളി കോപ്പുകൾ കാണിച്ചുതന്നു. കുറ്റിച്ചാമരം കിരീടം ഹസ്തകടകം എന്നിവയെയൊക്കപ്പറ്റി വിശദീകരിച്ചു തന്നു. വാനപ്രസ്ഥം സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവച്ചു.
കഥകളി ഉടുത്തുകെട്ടുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അപ്പുണ്ണിത്തരകൻ ഈ രംഗത്തെ അതുല്യ കലാകാരനാണ്. എത്രയോ മഹാരഥരായ കലാകാരന്മാർക്ക് ഉടുത്തു കെട്ടിയിരിക്കുന്നു. അതേ ഗൗരവത്തോടെ യുവജനോൽസവ വേദിയിലും പണിയെടുക്കും. ശിവരാമൻ കലാമണ്ഡലത്തിലെ ചുട്ടി വിഭാഗം മേധാവിയാണ്. അപ്പുണ്ണിത്തരകനോടു പലതവണ ഞാൻ ചോദിച്ചിട്ടുണ്ട്. ഓരോ കലാകാരന്മാരുടെയും സ്വഭാവ രീതികളെപ്പറ്റി. അപ്പോഴൊക്കെ ഒരു ചിരിയോടെ ഒഴിഞ്ഞു മാറും. ഓരോരുത്തർക്ക് ഓരോ സ്വഭാവമല്ലേയെന്നാണു മറുപടി.
വെള്ളിനേഴിയിൽ എന്താണു കാണാനുള്ളതെന്നു ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഈ വീട്. ഒരിക്കലെങ്കിലും ഈ കഥകളി കോപ്പുകൾ കണ്ടിരിക്കണം. പ്രത്യേകിച്ച് സ്കൂൾ വിദ്യാർഥികൾ. അധ്യാപകർ അതിനു മുൻകൈയെടുക്കണം. സാംസ്കാരിക മ്യൂസിയത്തിൽ പോയി ഇവ കാണുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലത് ഈ വീടിന്റെ പശ്ചാത്തലത്തിൽ അതു കാണുകയെന്നതാണ്.

No comments:
Post a Comment