Thursday, November 20, 2014
Wednesday, November 19, 2014
വെള്ളിനേഴി കലാ ഗ്രാമം പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ ഭരണാനുമതി ലഭിച്ചു . കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന വർക്കിങ്ങ് ഗ്രൂപ്പ് യോഗമാണ് പദ്ധതി അംഗീകരിച്ചത് . ആദ്യഘട്ടമായി ആറുകോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന സാംസ്കാരിക സമുച്ചയത്തിനു രണ്ടുകോടി രൂപ അനുവദിച്ചു.കെ.എസ് . സലീഖ എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഒരുകോടി രൂപയും ടൂറിസം വകുപ്പിന്റെ ഒരുകോടി രൂപയുമുൾപ്പെടുന്നതാണിത് ;
വെള്ളിനെഴി ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്തോട് ചേർന്നുള്ള സ്ഥലത്ത് നിർമിക്കുന്ന സമുച്ചയം തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവൻ മാതൃകയിലാണു രൂപ കല്പന ചെയ്തിരിക്കുന്നത്
വെള്ളിനെഴി ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്തോട് ചേർന്നുള്ള സ്ഥലത്ത് നിർമിക്കുന്ന സമുച്ചയം തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവൻ മാതൃകയിലാണു രൂപ കല്പന ചെയ്തിരിക്കുന്നത്
Wednesday, November 5, 2014
വെള്ളിനേഴിയെന്ന തുറന്ന മ്യുസിയം
വെള്ളിനേഴി കലാഗ്രാമം പ്രസക്തമാകുന്നത് അവിടെ ഉയരാനിരിക്കുന്ന നിർമിതികളിലൂടെയല്ല . ഒരു തുറന്ന മ്യുസിയമായിട്ടാണ് അത് വിഭാവനം ചെയ്തിരിക്കുന്നത് . ലോക പ്രശസ്തരായ ഉന്നത കലാകാരന്മാർ ജീവിച്ച ഗ്രാമം .അവരുടെ ശിഷ്യ പരമ്പരകൾ ജീവിക്കുന്ന ഗ്രാമം ഈ തരത്തിലാണ് വെള്ളിനേഴിയെ കാണേണ്ടത് . ആ അർഥത്തിൽ ഇതൊരു തുറന്ന സാംസ്കാരിക മ്യൂസിയമാണു . അതുകൊണ്ടുതന്നെ ഇവീടത്തെ സന്ദർശനം ഒരു വ്യത്യസ്ത അനുഭവമാകും
വെള്ളിനേഴി കലാഗ്രാമത്തിന് 85 കോടി രൂപയുടെ രൂപരേഖ
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കലാഗ്രാമമായി വെള്ളിനേഴിയെ
വികസിപ്പിക്കുന്നതിനായി 85 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറായി .
സാംസ്കാരിക സമുച്ചയം
പുരാതന ഗുഹകളുടെ സംരക്ഷണം
കുളങ്ങളുടെ സംരക്ഷണം
അരയാൽ മരങ്ങളുടെ സംരക്ഷണം
ഉന്നത പഠന ഗവേഷണ കേന്ദ്രം
സാംസ്കാരിക കേന്ദ്രങ്ങൾ
എന്നിവയാണു രൂപ രേഖയിലുള്ളത്
ആദ്യ ഘട്ടത്തെ പ്രവർത്തനങ്ങൾക്കായി കെ.എസ് .സലീഖ എം എൽ എ ഒരു കോടി
രൂപ അനുവദിച്ചു .വെള്ളിനേഴി ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്തോട് ചേർന്ന
സ്ഥലത്ത് സാംസ്കാരിക സമുച്ചയം നിർമിക്കാൻ 6 കോടി രൂപയുടെ പദ്ധതി ടൂറിസം വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്
Subscribe to:
Posts (Atom)